10 December 2025, Wednesday

Related news

November 17, 2025
November 2, 2025
October 28, 2025
October 26, 2025
October 22, 2025
October 17, 2025
September 11, 2025
September 7, 2025
September 4, 2025
August 14, 2025

ദേശീയ ചിഹ്നവും രാഷ്ട്രപതി,പ്രധാനമന്ത്രി എന്നിവരുടെ ചിത്രങ്ങളും ദുരുപയോഗം ചെയ്താല്‍ അഞ്ച് ലക്ഷം വരെ പിഴയും ശിക്ഷയും

Janayugom Webdesk
ന്യൂഡല്‍ഹി
December 27, 2024 10:14 am

ദേശീയ ചിഹ്നം, രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും പേരുകള്‍, ഫോട്ടോകള്‍ എന്നിവ ദുരുപയോഗം ചെയ്താല്‍ ശിക്ഷയായി ഗുരുതര പിഴ ഈടാക്കുന്ന നിയമപരിഷ്കാരത്തിനു തയാറെടുത്തു കേന്ദ്രം. അഞ്ച് ലക്ഷം രൂപവരെ പിഴയും,ജയില്‍ ശിക്ഷയും ഉള്‍പ്പെടെയുള്ള ഭേദഗതികളാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് ദേശീയ ചിഹ്നവും മറ്റും ദുരുപയോഗം ചെയ്യുന്നത്‌ സംബന്ധിച്ച് നിലവിലുള്ള 2 നിയമങ്ങൾ ചേർത്തുള്ള ഭേദഗതിയാണ്‌ കേന്ദ്രം മുന്നോട്ടുവെക്കുന്നത്‌.

രണ്ട് നിയമങ്ങൾ ലയിപ്പിച്ച് ഒരു വകുപ്പിന്റെ നിയന്ത്രണത്തിലാക്കാനാകുമോയെന്നാണ് സർക്കാർ നോക്കുന്നത്. 2005ലെയും 1950 ലെയും നിയമങ്ങളാണ്‌ ലയനത്തോടെ ഒന്നാകുക. ഉപഭോക്തൃ നിയമപ്രകാരം, 500 രൂപയും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നിയമപ്രകാരം 5000 രൂപ വരെയുമാണു പിഴശിക്ഷ.ദേശീയ ചിഹ്നവും മറ്റും ദുരുപയോഗം ചെയ്താൽ ആദ്യം ഒരു ലക്ഷം രൂപയും ആവർത്തിച്ചുള്ള കുറ്റത്തിന് 5 ലക്ഷം രൂപയും ആറ് മാസത്തെ തടവും വ്യവസ്ഥ ചെയ്യുന്ന ഭേദഗതികൾ 2019 ൽ ഉപഭോക്തൃ കാര്യ വകുപ്പ് കൊണ്ടുവന്നിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.