തമിഴ്‌നാട്ടിലെ ചെന്നൈയിൽ രാജീവ്ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ വൻ തീപിടിത്തം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ 11 മണിയോടെ ആശുപത്രിയിലെ രണ്ടാമത്തെ ബ്ലോക്കിലെ താഴത്തെ നിലയിലെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ യൂണിറ്റിന് സമീപം ഓക്സിജൻ സിലിണ്ടറുകളും മറ്റു ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തില്‍ ഓക്സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. ലക്ഷങ്ങളുടെ സാധന സാമഗ്രികൾ കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്. പൊലീസും അഗ്നിശമന യൂണിറ്റുകളുമെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
ബ്ലോക്കിൽ കുടുങ്ങിയ 32 രോഗികളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തേക്ക് എത്തിച്ചു. മറ്റു വാർഡുകളിലേക്ക് തീ പടരാത്തതിനാൽ വൻ ദുരന്തമൊഴിവായി. ഷോർട്ട് സർക്യൂട്ടോ സിലിണ്ടറിലെ വാതക ചോർച്ചയോ ആവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.
English summary;A fire broke out at the Rajiv Gandhi Hospital in Chennai
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.