21 February 2025, Friday
KSFE Galaxy Chits Banner 2

Related news

February 8, 2025
January 5, 2025
October 29, 2024
October 18, 2024
September 1, 2024
June 25, 2024
July 29, 2022
June 26, 2022
April 27, 2022
March 3, 2022

രാമനാട്ടുകരയിലെ ഹോട്ടലിൽ തീപിടുത്തം

ലക്ഷങ്ങളുടെ നഷ്‌ടം
Janayugom Webdesk
കോഴിക്കോട്
September 1, 2024 7:07 pm

പാലക്കാട് ദേശീയപാതയിൽ രാമനാട്ടുകര വൈദ്യരങ്ങാടിയിലെ മലബാർ പ്ലാസ ഹോട്ടലിൽ തീപിടിത്തം. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ഹോട്ടലിന് മുൻവശം അറേബ്യൻ ഭക്ഷ്യവിഭവങ്ങൾ ഒരുക്കുന്ന കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. ഈ ഭാഗം ഏതാണ്ട്‌ പൂർണമായും കത്തിനശിച്ചതിനൊപ്പം ഇവിടെ നിർത്തിയിട്ട രണ്ട്‌ ഇരുചക്രവാഹനങ്ങളും അഗ്നിക്കിരയായി. ഇന്നലെ രാത്രി ഏഴോടെയാണ് പുറത്ത് ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കുന്ന ഇടത്ത് തീപിടിത്തമുണ്ടായത്. 

പാചകവാതകവും മറ്റും ഉണ്ടായിരുന്നതിനാൽ തീ അതിവേഗം ആളിപ്പടർന്നു. ഇതോടെ തൊഴിലാളികൾ പ്രാണരക്ഷാർഥം ഓടി രക്ഷപ്പെടുകയായിരുന്നു. മീഞ്ചന്തയിൽനിന്ന്‌ എത്തിയ സ്റ്റേഷൻ ഓഫീസർ എം കെ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള രണ്ട്‌ അഗ്നിരക്ഷാസേന യൂണിറ്റ് ഒന്നര മണിക്കൂറോളം പ്രയത്നിച്ചാണ്‌ തീയണച്ചത്‌.

TOP NEWS

February 21, 2025
February 21, 2025
February 21, 2025
February 21, 2025
February 21, 2025
February 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.