
ആന്ധ്രാപ്രദേശിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ തീപിടിത്തം. തിരുപ്പതി റെയിൽവേ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ഒഴിഞ്ഞുകിടന്ന കോച്ചിലാണ് അഗ്നിബാധയുണ്ടയത് എന്നാണ് വിവരം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് തീപിടിത്തമുണ്ടായത്. ഹിസാർ‑തിരുപ്പതി സ്പെഷ്യൽ (04717) എന്ന ട്രെയിനിലാണ് അപകടമുണ്ടായത്. ഉടൻ അഗ്നി-രക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടങ്ങി. തീ നിയന്ത്രണവിധേയമാക്കിയതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ഷണ്ടിംഗ് ഓപ്പറേഷനിടെയാണ് ജനറൽ കോച്ചിൽ തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതെന്ന് സൗത്ത് സെൻട്രൽ റെയിൽവേ അറിയിച്ചു.
പെട്ടന്ന് തന്നെ റെയിൽവേ ജീവനക്കാർ രണ്ട് ട്രെയിനുകളിൽ നിന്നും ബാക്കിയുള്ള കോച്ചുകൾ വേർപെടുത്തി. അതിനാൽ മറ്റ് കോച്ചുകളിലേക്ക് തീ പടരുന്നത് തടയാനും കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനും കഴിഞ്ഞുവെന്ന് എഎൻഐ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ റെയിൽവേ അന്വേഷണം ആരംഭിച്ചു. അപകടത്തെ തുടർന്ന് സ്റ്റേഷനിലെ പ്രവർത്തനങ്ങൾക്ക് തടസമുണ്ടായിട്ടില്ലെന്ന് സതേൺ റെയിൽവ അറിയിച്ചു. തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ ഡീസലുമായി വന്ന ഗുഡ്‌സ് ട്രെയിനിന് തീപിടിച്ച സംഭവത്തിന് പിന്നലെയാണ് അപകടം. എംജിആർ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ടിയിരുന്നവ ഉൾപ്പെടെ നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വൈകിയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.