
ഡല്‍ഹിയില്‍ എംപി ഫ്‌ളാറ്റിൽ വൻ തീപിടിത്തം. രാജ്യസഭ എംപിമാർ താമസിക്കുന്ന ബ്രഹ്‌മപുത്ര അപാർട്ട്‌മെന്റിലാണ് ഉച്ചയ്ക്ക് 1.20 ഓടെ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ഫ്‌ളാറ്റിന്റെ ആദ്യ നില പൂർണമായും കത്തിനശിച്ചു. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതേസമയം, തീ അണയ്ക്കാൻ അഗ്‌നിശമന യൂണിറ്റുകൾ കൃത്യസമയത്ത് എത്തിയില്ലെന്ന് തൃണമൂൽ എംപി സാകേത് ഗോഖ്‌ലെ ആരോപിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.