
തിരുവനന്തപുരത്തുള്ള സായാഹ്നം വൃദ്ധസദനത്തിലെ കിച്ചനിൽ ഗ്യാസ് സിലിണ്ടർ ലീക്കായി തീപിടിച്ചു. ആറ്റുകാൽ വാർഡ് 73 കല്ലടി മുഖത്ത് നഗരസഭയുടെ സായാഹ്നം വൃദ്ധസദനത്തിലെ കിച്ചനിലായിരുന്നു അപകടം. കിച്ചനിൽ ഉണ്ടായിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറിൽ നിന്നും ഗ്യാസ് ലീക്കായി കത്തുകയായിരുന്നു. അപകടത്തിൽ ജീവനക്കാരായ മായ(39)യുടെ അര താഴ്ഭാഗം തീപിടിക്കുകയും 18% പൊള്ളൽ ഏൽക്കുകയും രാജീവിന്റെ (30) കൈയ്ക്കും കാലിനും 10% പൊള്ളൽ ഏൽക്കുകയും ചെയ്തു. ഇവരെ പിആര്‍എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
70 വയസ്സിന് മുകളിൽ പ്രായമുള്ള 41 അന്തേവാസികളെയും തിരുവനന്തപുരം ഫയർ സ്റ്റേഷൻ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാഫി എമ്മിന്റെയും നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ റസീഫ്, ഷമീർ, സുജീഷ്, സനിത്, ഫോർട്ട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ സിബിൻ ജോസഫിന്റെയും, പോലീസുകരുടെയും നേതൃത്വത്തിൽ നാട്ടുകാരുടെയും ജീവനക്കാരുടെയും സഹായത്താൽ പുറത്തെത്തിച്ചത്. ഗ്യാസ് റെഗുലേറ്റർ, എക്സോസ്റ്റ് ഫാൻസ്, ഗ്യാസ് ട്യൂബ്, ഇലക്ട്രിക്കൽ വയറിങ് കിറ്റ് എന്നിവ കത്തിപ്പോയി. വാർഡ് കൗൺസിലർ ശ്രുതി സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു ഡെപ്യൂട്ടി മേയർ സംഭവസ്ഥലം സന്ദർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.