
1993 ൽ 75,000 രൂപ വായ്പയെടുത്ത മത്സ്യതൊഴിലാളി 2,44,673 രൂപ തിരിച്ചടച്ചിട്ടും 6,59,306 രൂപ കൂടി അടയ്ക്കണമെന്ന സംഘത്തിന്റെ നിലപാട് പുന: പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന ഹൗസിംഗ് ഫെഡറേഷൻ സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. കാൻസർ രോഗിയായ ഭാര്യയെ ചികിത്സിക്കാൻ പോലും ബുദ്ധിമുട്ട് അനുഭവിക്കുന്ന പരാതിക്കാരന് പരമാവധി സഹായം ലഭ്യമാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പള്ളിപ്പുറം റൂറൽ ഹൗസിംഗ് സഹകരണ സംഘത്തിൽ നിന്നാണ് പരാതിക്കാരൻ 1993 നവംബർ 9 ന് 75,000 രൂപ വായ്പയെടുത്തത്.
പരാതിക്കാരനായ ചേർത്തല ആർത്തുങ്കൽ തയ്യിൽ ക്ലമന്റ്, ബാങ്കിൽ പണയപ്പെടുത്തിയ വസ്തുവിന്റെ ആധാരം സംസ്ഥാന ഹൗസിംഗ് ഫെഡറേഷനിലാണ് സൂക്ഷിച്ചിട്ടുള്ളതെന്നും മുതലും പലിശയും പിഴപലിശയും അടക്കമുള്ള തുക അടച്ചാൽ മാത്രമേ വായ്പക്കാരുടെ പ്രമാണം തിരികെ നൽകാൻ കഴിയുകയുള്ളുവെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന് വേണ്ടി മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ 1,01,537 രൂപ സംഘത്തിന് നൽകിയിട്ടുണ്ട്. പ്രസ്തുത തുക കൂടി ചേർത്താണ് 2,44,673 രൂപ തിരിച്ചടച്ചത്. താൻ 1,50,000 രൂപ കൂടി അടയ്ക്കാൻ തയ്യാറാണെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
പരാതിക്കാരന്റെ മകൻ ബഞ്ചമിൻ 2018 ലെ വെള്ളപ്പൊക്ക ദുരന്ത നിവാരണ ഓപ്പറേഷനിൽ സ്വമേധയാ പങ്കെടുത്ത് ധാരാളം ജീവൻ രക്ഷിച്ചയാളാണെന്ന് പരാതിക്കാരൻ അറിയിച്ചു. 1,50,000 രൂപ സ്വീകരിച്ച് വായ്പാ ബാധ്യത തീർപ്പാക്കണമെന്ന പരാതിക്കാരന്റെ ആവശ്യം പരിഗണിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
English Summary: A fisherman who borrowed Rs 75,000 owes Rs 6,59,306; Human Rights Commission to reconsider
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.