17 December 2025, Wednesday

Related news

December 16, 2025
December 16, 2025
December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 14, 2025
December 14, 2025
December 13, 2025

കാസര്‍കോട് നീലേശ്വരത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞു; ഒരു മരണം

Janayugom Webdesk
കാസര്‍കോട്
October 16, 2024 4:50 pm

കാസര്‍കോട് നീലേശ്വരം അഴിത്തല പുലിമുട്ടിന് സമീപം മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍പെട്ടു. ഒരു മരണം.പരപ്പനങ്ങാടി സ്വദേശി കോയമോനാണ് മരിച്ചത്. നിരവധി പേരെ കാണാതായതായി വിവരം. ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് അപകടം. മാവിലാക്കടപ്പുറത്തുനിന്ന് മല്‍സ്യബന്ധനത്തിന് പോയ ഫൈര്‍ ബോട്ടാണ് അപകടത്തില്‍പെട്ടത്. 36 പേരാണ് ബോട്ടിലുണ്ടായതെന്നു പറയുന്നു. ബോട്ട് മുങ്ങിയപ്പോള്‍ 9 പേര്‍ ബോട്ടിന്റെ കരിയര്‍ വള്ളത്തില്‍ രക്ഷപെട്ടു. 21 പേരെ തീരദേശ പൊലീസും ഫിഷറീസ് റസ്‌ക്യൂ ടീമും ചേര്‍ന്ന് രക്ഷപെടുത്തി. മുങ്ങിപ്പോയ 6 പേര്‍ക്കായി തിരച്ചില്‍
തുടരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.