18 January 2026, Sunday

Related news

January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 10, 2026
January 10, 2026
January 10, 2026

ബാല്‍ക്കണിയില്‍ നിന്നു വീണ് അഞ്ചു വയസ്സുകാരനു ദാരുണാന്ത്യം

Janayugom Webdesk
നോയിഡ
June 16, 2023 4:09 pm

നോയിഡയില്‍ ഫ്‌ലാറ്റിന്റെ എട്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു വീണ് അഞ്ചു വയസ്സുകാരനു ദാരുണാന്ത്യം. ഇന്നു പുലര്‍ച്ചെ 5.45 നാണ് അപകടമുണ്ടായത്. സംഭവം നടക്കുമ്പോള്‍ മാതാപിതാക്കള്‍ ഉറക്കത്തിലായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചില ദിവസങ്ങളില്‍ കുട്ടി കുടുംബാംഗങ്ങള്‍ ഉറക്കമുണരുന്നതിനു മുന്‍പായി എഴുന്നേല്‍ക്കാറുണ്ടെന്നു വീട്ടുകാര്‍ പറഞ്ഞു. ഇന്നു രാവിലെ മാതാപിതാക്കള്‍ ഉറക്കമെഴുന്നേല്‍ക്കുന്നതിനു മുന്‍പ് എഴുന്നേറ്റ കുട്ടി ബാല്‍ക്കണില്‍ പോയി അവിടെ നിന്ന് വീഴുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: A five-year-old boy fell from the bal­cony and met a trag­ic end

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.