19 September 2024, Thursday
KSFE Galaxy Chits Banner 2

മൊറോക്കോയിൽ കുഴൽക്കിണറിൽ വീണ അഞ്ചുവയസുകാരനെ ഇതുവരെ രക്ഷിക്കാനായില്ല

Janayugom Webdesk
റാബത്ത്
February 5, 2022 3:58 pm

മൊറോക്കോയിലെ ഷെഫ്ഷോൺ പ്രവശ്യയിൽ കുഴൽക്കിണറിൽ വീണ അഞ്ചുവയസുകാരനെ രക്ഷിക്കാൻ തീവ്രശ്രമം ഇന്നും തുടരുന്നു. കിണറ്റിൽ വീണ് നാല് ദിവസം കഴിഞ്ഞിട്ടും രക്ഷാപ്രവർത്തകർക്ക് കുട്ടിയെ പുറത്തെടുക്കാനായിട്ടില്ല.

നൂറടി താഴ്ചയിലാണ് കുട്ടി ഇപ്പോഴുള്ളത്. കിണറിനടിയിൽ കഴിയുന്ന റയാന്റെ ജീവൻ നിലനിർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. റയാന് വേണ്ട ശുദ്ധജലവും ഭക്ഷണവും കയറിൽ കെട്ടി കിണറിനകത്തേക്ക് എത്തിക്കുന്നുണ്ട്. കുട്ടി പ്രതികരിക്കുന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നതായി അധികൃതര്‍ അറിയിച്ചു. റയാൻ കഴിയുന്ന ഭാഗം മനസിലാക്കി കിണറിന് പുറത്ത് സമാന കുഴിയുണ്ടാക്കി വേണം കുട്ടിയെ പുറത്തെടുക്കാൻ.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അഞ്ചുവയസുകാരനായ റയാൻ വീടിനടുത്ത് കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീഴുകയായിരുന്നു. കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടാണ് റയാൻ കിണറ്റിൽ വീണ വിവരം മാതാപിതാക്കൾ അറിയുന്നത്. ഉടൻ തന്നെ കുട്ടിയുടെ അമ്മ രക്ഷാപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.

eng­lish sum­ma­ry; A five-year-old boy who fell into a tube well in Moroc­co has yet to be rescued

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.