8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024
December 29, 2024

കോന്നിയില്‍ തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി അഞ്ച് വയസുകാരി മരിച്ചു

Janayugom Webdesk
കോന്നി
March 22, 2024 5:51 pm

തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി അഞ്ച് വയസുകാരി മരിച്ചു. കോന്നി ചെങ്ങറ മൂന്നാം വാർഡിൽ ഹരിവിലാസം ഹരിദാസ് — നീതു ദമ്പതികളുടെ മകൾ ഹൃദ്യ(5) ആണ് മരിച്ചത്. സംഭവ സമയം മുത്തച്ഛൻ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഹൃദ്യയുടെ അനുജത്തിയെ കിടത്തുന്ന തൊട്ടിലിന് അരികിൽ ആയിരുന്നു ഹൃദ്യ ഉണ്ടായിരുന്നത്.

ഈ സമയം വീടിന് മുകളിലെ പറമ്പിൽ പോയി തിരികെ വരുമ്പോൾ കഴുത്തിൽ തൊട്ടിലിന്റെ കയർ കുരുങ്ങി തറയിൽ കിടക്കുന്ന കുട്ടിയെ ആണ് മുത്തച്ഛൻ കാണുന്നത്. തുടർന്ന് കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പത്തനംതിട്ട മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Eng­lish Summary:A five-year-old girl died after the rope of the cra­dle got stuck around her neck
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.