ഉത്തർപ്രദേശിലെ ചന്ദൗലിയിൽ ഛഠ് പൂജ ചടങ്ങുകൾക്കിടെ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. കുടുംബവും അയൽവാസികളും നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ വീടിനടുത്തുള്ള പുൽക്കൂനക്കുള്ളിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം നടന്ന ഛഠ് പൂജ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനിടെ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അർദ്ധരാത്രി വരെ ഗ്രാമം മുഴുവൻ കുട്ടിക്കായി തിരച്ചിൽ നടത്തിയെന്നും, വീട്ടിൽ നിന്ന് 50 മീറ്റർ അകലെയുള്ള കുടിലിനടുത്ത് കുട്ടിയുടെ അടിവസ്ത്രങ്ങൾ കണ്ടത്തിയതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു എന്നും കുട്ടിയുടെ അമ്മാവൻ പറഞ്ഞു. പുൽ കൂമ്പാരത്തിനുള്ളിൽ നിന്നാണ് പിന്നീട് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു.
ലൈംഗികാതിക്രമമാണ് കുട്ടിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽക്കുകയും ശ്വാസംമുട്ടൽ ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. കേസിൽ പ്രതിയെക്കുറിച്ചുള്ള നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും വാരണാസി റേഞ്ച് ഡിഐജി വൈഭവ് കൃഷ്ണയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.യുപിയിൽ സമാനമായ മറ്റൊരു സംഭവം കഴിഞ്ഞ വെള്ളിയാഴ്ച (ഒക്ടോബർ $24$) റിപ്പോർട്ട് ചെയ്തിരുന്നു. ഘതംപൂറിലെ ഒരു ഗ്രാമത്തിൽ വീടിനടുത്ത് നിന്ന് നാല് വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയെ വീടിന് പുറത്തുള്ള ടോയ്‌ലറ്റിൽ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.