15 December 2025, Monday

Related news

December 12, 2025
November 22, 2025
November 21, 2025
November 6, 2025
November 6, 2025
November 5, 2025
November 3, 2025
November 2, 2025
October 31, 2025
October 30, 2025

തിമിംഗലങ്ങൾ കൂട്ടത്തോടെ കരയിലേക്ക് ; 150 എണ്ണത്തെ കണ്ടെത്തി

Janayugom Webdesk
ഹൊബാർട്ട് 
February 19, 2025 11:20 am

തിമിംഗലങ്ങൾ കൂട്ടത്തോടെ കരയിലെത്തിയത് ആശങ്ക പരത്തി. 150ൽ അധികം തമിംഗലങ്ങളെയാണ് കണ്ടെത്തിയത്. ടാസ്മാനിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയില്‍ ആർതർ നദിക്കടുത്തുള്ള കടൽത്തീരത്ത് ആയിരുന്നു സംഭവം. ഡോൾഫിൻ കുടുംബത്തിലെ ഫോൾസ് കില്ലർ തിമിംഗലങ്ങളാണ് കരക്കടിഞ്ഞത്. സംസ്ഥാന തലസ്ഥാനമായ ഹൊബാർട്ടിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയാണ് സംഭവം. 50 ല്‍ അധികം തിമിംഗലങ്ങള്‍ ഇതിനോടകം ചത്തിട്ടുണ്ടെന്നും ജീവനോടെയുള്ളവയെ രക്ഷിക്കാൻ തീവ്രശ്രമം നടത്തുന്നുണ്ടെന്നും ഓസ്‌ട്രേലിയൻ പരിസ്ഥിതി ഉദ്യോഗസ്ഥർ പറഞ്ഞു. ജീവനോടെയുള്ള തിമിംഗലങ്ങളെ തിരിച്ച് കടലിലേയ്ക്ക് അയക്കാനുള്ള ശ്രമവും തുടരുന്നുണ്ട്. വന്യജീവി മൃഗഡോക്ടർമാർ ഉൾപ്പെടെയുള്ള സമുദ്ര സംരക്ഷണ വിദഗ്ധർ സ്ഥലത്ത് എത്തിയിട്ടുണ്ട് . പ്രദേവാസിയായ യുവാവാണ് തീരത്തെ തിമിംഗലങ്ങളുടെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത്.

കൊലയാളി തിമിംഗലങ്ങളോട് സാമ്യമുള്ള വംശനാശഭീഷണി നേരിടുന്ന സമുദ്ര ഡോൾഫിനുകളുടെ ഒരു ഇനമാണ് ഫോൾസ് കില്ലർ തിമിംഗലങ്ങൾ. ഇവയ്ക്ക് 6.1 മീറ്റർ വരെ നീളവും 500 കിലോഗ്രാം മുതൽ 3 മെട്രിക് ടൺ വരെ ഭാരവുമുണ്ടാകും. തിമിംഗലങ്ങൾ തീരത്തടിയാൻ നിരവധി കാരണങ്ങളുണ്ട്. ദിശാബോധം നഷ്ടപ്പെടൽ, രോഗം, വാർദ്ധക്യം, പരിക്കുകൾ, വേട്ടക്കാരുടെ ആക്രമണം, മോശം കാലാവസ്ഥ എന്നിവ ഇതില്‍ ഉൾപ്പെടുന്നു. രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ഇത് ആദ്യമല്ല. 2020ൽ 450-ലധികം ലോംഗ് ഫിൻഡ് പൈലറ്റ് തിമിംഗലങ്ങൾ ടാസ്മാനിയയുടെ പടിഞ്ഞാറൻ തീരത്തുള്ള മക്വാരി ഹാർബറില്‍ തീരത്തടിഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.