22 January 2026, Thursday

ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ക്ക് വിദേശ വ്ളോഗര്‍ നല്‍കിയ റേറ്റിംങ് വൈറലാകുന്നു

ഡല്‍ഹിക്ക് പത്തില്‍ മൈനസ് ഒരു മാര്‍ക്ക് , കേരളത്തിന് പത്തില്‍ ഒന്‍പത്
Janayugom Webdesk
ന്യൂഡല്‍ഹി
October 25, 2025 12:42 pm

ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ക്ക് വിദേശ വ്‌ളോഗര്‍ നല്‍കിയ റേറ്റിങ് വൈറലാകുന്നു. ബി ജെ പി ഭരിക്കുന്ന തലസ്ഥാന നഗരിയായ ഡല്‍ഹിക്ക് പത്തില്‍ മൈനസ് ഒരു മാര്‍ക്ക് നല്‍കിയപ്പോള്‍ കേരളത്തിന് ഒന്‍പത് ആണ് എമ്മ എന്ന വിദേശ വ്‌ളോഗര്‍ നല്‍കിയത്.

ഏറ്റവും ശാന്തമായ,വൃത്തിയുള്ള,വലിയ ആദരവ് ലഭിച്ച സംസ്ഥാനം എന്നാണ് കേരളത്തെ അവര്‍ വിശേഷിപ്പിച്ചത്. രാജ്യത്തുടനീളം സഞ്ചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ അഭിപ്രായപ്രകടനം അവര്‍ നടത്തിയത്. മലയാളികള്‍ ഏറെ ഉപചാരശീലമുള്ളവരാണെന്നും യാത്ര സുരക്ഷിതമാണെന്നും അവര്‍ പറഞ്ഞു.

ഉത്തരേന്ത്യയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ത വൈബാണ് കേരളത്തിലേതെന്നും അവര്‍ കുറിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് വരുന്നതെങ്കില്‍ കേരളത്തില്‍ നിന്നാണ് യാത്ര തുടങ്ങേണ്ടതെന്നും എമ്മ പറഞ്ഞു.ഡല്‍ഹിയില്‍ തുറിച്ചുനോട്ടങ്ങളും ബഹളങ്ങളും ശബ്ദമാലിന്യവുമാണെന്ന് അവര്‍ റേറ്റിങ് നല്‍കി പറഞ്ഞു. ഇവിടെ ഒരിക്കലും ഒറ്റയ്ക്ക് ആയിരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അവര്‍ കുറിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.