22 February 2026, Sunday

Related news

February 22, 2026
February 22, 2026
February 22, 2026
February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 13, 2026

മദ്യം നല്‍കി വിദേശവനിതയെ പീഡിപ്പിച്ചു; കരുനാഗപ്പള്ളിയില്‍ രണ്ടുപേര്‍ പിടിയില്‍

Janayugom Webdesk
കൊല്ലം
August 2, 2023 9:58 am

കരുനാഗപ്പള്ളിയില്‍ മദ്യം നല്‍കി വിദേശവനിതയെ പീഡിപ്പിച്ചതായി പരാതി. അമേരിക്കന്‍ സ്വദേശിയായ വനിതയ്ക്ക് അമിതമായി മദ്യം നല്‍കിയ ശേഷം ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് പരാതി. കേസില്‍ ചെറിയഴീക്കല്‍ സ്വദേശികളായ നിഖില്‍, ജയന്‍ എന്നിവരെ പൊലീസ് പിടികൂടി.

വിദേശ വനിതയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമിതമായി മദ്യം നല്‍കിയ ശേഷമായിരുന്നു പീഡനം നടന്നത്. അമിതമായി മദ്യം കഴിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്ക് ബോധം നഷ്ടപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് ബോധം തിരിച്ചുകിട്ടിയ വിദേശവനിത സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പ്രതികളെ കരുനാഗപ്പള്ളി പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇവര്‍ക്കെതിരെ മുന്‍പും കേസുകള്‍ ഉണ്ടായിരുന്നോ എന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. 

Eng­lish Sum­ma­ry; A for­eign woman was molest­ed by giv­ing alco­hol; Two arrest­ed in Karunagappally

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.