6 March 2026, Friday

Related news

March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 27, 2026
February 26, 2026
February 25, 2026
February 22, 2026

ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ നാലുവയസുകാരനെ തെരുവ് നായ്ക്കള്‍ ആക്രമിച്ചു

Janayugom Webdesk
തൃശൂർ
August 18, 2023 4:26 pm

ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ നാലുവയസുകാരനെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ചു. കണ്ണൂർ സ്വദേശി ദ്യുവിത്തിനാണ് തെരുവുനായുടെ കടിയേറ്റത്. കുട്ടിയുടെ അച്ഛനാണ് ആക്രമണം കണ്ടെത്തി രക്ഷപ്പെടുത്തിയത്. നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കെടിഡിസി നന്ദനം ഹോട്ടലിന്റെ പാര്‍ക്കിങ്ങില്‍ വച്ചാണ് സംഭവം. 

കുടുംബത്തോടൊപ്പം ഇന്നലെയാണ് നാലുവയസുകാരന്‍ ഗുരുവായൂരില്‍ എത്തിയത്. കുട്ടിയുടെ അച്ഛന്‍ സാധനങ്ങള്‍ വണ്ടിയില്‍ കയറ്റുന്നതിനിടെയാണ് വണ്ടിക്ക് മുന്നില്‍ കളിക്കുകയായിരുന്നു നാലുവയസുകാരനെ മൂന്ന് തെരുവുനായ്ക്കള്‍ ചേര്‍ന്ന് ആക്രമിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അച്ഛന്‍ തെരുവുനായ്ക്കളെ ഓടിച്ച് കുട്ടിയെ രക്ഷിക്കുകയായിരുന്നു.

Eng­lish Summary;A four-year-old boy was attacked by stray dogs while vis­it­ing a tem­ple in Guruvayur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.