12 December 2025, Friday

Related news

December 6, 2025
November 29, 2025
November 7, 2025
October 22, 2025
October 18, 2025
October 11, 2025
May 16, 2025
May 15, 2025
March 16, 2025
February 1, 2025

വാൽപ്പാറയിൽ നാലു വയസുകാരിയെ പുലി ആക്രമിച്ച് കൊന്നു

Janayugom Webdesk
ചാലക്കുടി
October 19, 2024 7:13 pm

തമിഴ്നാട് വാൽപ്പാറയിൽ നാലു വയസുകാരിയെ പുലി ആക്രമിച്ച് കൊന്നു. ജാര്‍ഖണ്ഡ് സ്വദേശി അയിനൂര്‍ അന്‍സാരിയുടെ മകള്‍ അപ്‌സര ഖാത്തൂരാണ് (4)മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പുലി വന്ന് കുട്ടിയെ കടിച്ചെടുത്തു കൊണ്ടു പോവുകയായിരുന്നു. പുലി കുട്ടിയെ കൊണ്ടുപോകുന്നത് കണ്ട സമീപ വാസികള്‍ പാട്ടയും മറ്റും കൊട്ടി ബഹളം വെച്ചപ്പോള്‍ കുട്ടിയെ ഉപേക്ഷിച്ച് പുലി തിരിച്ചുപോയെങ്കിലും കുട്ടി ചോരവാര്‍ന്ന് മരണപ്പെട്ടിരുന്നു.

കുട്ടിയുടെ മൃതദേഹം വാല്‍പ്പാറ ഗവണ്‍മെന്റ് ആശുപത്രിയിലാണ്. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ വാല്‍പ്പാറ ഊശി മലയിലെ തേയില തോട്ടത്തിലാണ് സംഭവം. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലായത്തില്‍ നിന്നാണ് കുട്ടിയെ പുലിയെടുത്തു കൊണ്ടു പോയത്. പുലിയുടെ ശല്യമുള്ള പ്രദേശമാണിവിടമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.