8 December 2025, Monday

നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; അമ്മ അറസ്റ്റില്‍

Janayugom Webdesk
കൊച്ചി
November 18, 2025 12:49 pm

നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച അമ്മ അറസ്റ്റിൽ. മരട് കാട്ടിത്തറ സ്വദേശിനിയെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഉടൻ തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ കുട്ടിയെ ഏറെനാളയി ഉപദ്രവിക്കാരുണ്ടെന്നും വ്യക്തമാക്കി. കുടുംബപ്രശ്നങ്ങളിലെ സമ്മര്‍ദമാക്കാം ഈ ക്രൂരതയ്ക്ക് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. 

സ്കൂളിൽ കുട്ടി വിഷമിച്ചിരിക്കുന്നത് കണ്ട അധ്യാപകർ ചോദിച്ചപ്പോഴാണ് അമ്മയിൽ നിന്നുള്ള ഉപദ്രവത്തെ കുറിച്ച് കുട്ടി പറഞ്ഞത്. വീട്ടിൽനിന്ന് ചേട്ടന് ഭക്ഷണം കഴിക്കാൻ കൊടുത്തെന്നും തനിക്കൊന്നും തന്നില്ലെന്നും കുട്ടി പറഞ്ഞു. തുടർന്ന് അധ്യാപകർ കുട്ടിയെ പരിശോധിച്ചപ്പോൾ ദേഹത്ത് ചട്ടുകം കൊണ്ട് പൊള്ളിച്ച പാടുകൾ കാണുകയായിരുന്നു. ഇതോടെ സ്കൂൾ അധികൃതർ പൊലീസിനെ വിവരമറിയിച്ചു. കുട്ടിയുടെ കൈകാലുകളിലും സ്വകാര്യ ഭാഗങ്ങളിലുമടക്കം പൊള്ളലേറ്റിട്ടുണ്ട്. തുടർന്ന് കുട്ടിക്ക് വൈദ്യസഹായം നൽകി.

അനുസരണക്കേട് കാണിച്ചതിനാലാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് അമ്മ മൊഴി നല്‍കി. ലോട്ടറി വിൽപ്പനക്കാരനായ കുട്ടിയുടെ പിതാവ് വീട്ടിലില്ലാത്ത തക്കം നോക്കിയണ് കുട്ടിയെ അമ്മ ഉപദ്രവിച്ചിരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.