മലപ്പുറത്ത് ഇതരസംസ്ഥാനക്കാരിയായ നാലു വയസുകാരി പീഡനത്തിനിരയായി. മലപ്പുറം തിരൂരങ്ങാടിയിലാണ് സംഭവം. മധ്യപ്രദേശില്‍ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടിയുടെ സമീപത്തുള്ള വീട്ടില്‍ താമസിച്ചിരുന്നയാള്‍ തന്നെയാണ് കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. കളിപ്പിക്കാനെന്ന വ്യാജേന കുട്ടിയെ മാതാപിതാക്കളുടെ അടുത്ത് നിന്ന് എടുത്തുകൊണ്ട് തന്റെ മുറിയില്‍ വന്ന് ഇയാള്‍ കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി വീട്ടില്‍ വിട്ടയച്ചു.
ഏറെക്കാലമായി കേരളത്തില്‍ താമസിച്ചവരികയായിരുന്നു ഇയാളെന്നാണ് വിവരം. കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് കൂടിയായതിനാല്‍ മാതാപിതാക്കള്‍ക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. അതേസമയം കുട്ടിയെ കൊണ്ടുപോയതിനുപിന്നാലെ മുറിയില്‍ നിന്ന് കരച്ചില് കേട്ടു. ഇതിനെത്തുടര്‍ന്നാണ് കുട്ടി പീഡനത്തിനിരയായതെന്ന് കണ്ടെത്തിയത്.
English Summary: A four-year-old girl was molested in Malappuram
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.