15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 10, 2025
February 4, 2025
February 3, 2025
February 1, 2025
January 28, 2025
October 22, 2024
October 14, 2023
September 16, 2023
August 25, 2023

നാലാം മെഡലും നീന്തിയെടുത്തു; 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയില്‍ സജന് വെള്ളി

Janayugom Webdesk
ഹല്‍ദ്വാനി
February 3, 2025 10:14 pm

38-ാമത് ദേശീയ ഗെയിംസില്‍ മെഡല്‍വേട്ട തുടര്‍ന്ന് സജന്‍ പ്രകാശ്. നീന്തലില്‍ 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയില്‍ സജന്‍ വെള്ളി നേടി. രണ്ടു മിനിറ്റ് 8.17 സെക്കന്റില്‍ മലയാളി താരം മത്സരം പൂര്‍ത്തിയാക്കി. കര്‍ണാടകയുടെ ഷോണ്‍ സുരജിത് ഗാംഗുലി സ്വര്‍ണവും ഗുജറാത്തിന്റെ ആര്യന്‍ നെഹ്‌റ വെങ്കലവും നേടി. ഇത്തവണത്തെ ദേശീയ ഗെയിംസില്‍ സജന്റെ നാലാമത്തെ മെഡലാണിത്. നേരത്തെ ഒരു സ്വര്‍ണവും ഇരട്ടവെങ്കലവും നേടിയിരുന്നു. 

സെക്ലിങ് 15 കിലോ മീറ്റര്‍ സ്ക്രാച്ച് റേസില്‍ കേരളത്തിന്റെ അദ്വൈത് ശങ്കറിന് വെള്ളി. പുരുഷ ഫുട്ബോളിൽ കേരളം സെമി ഫൈനലിൽ കടന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സർവീസസിനെ 3–0ന് തോല്പിച്ചാണ് കേരളത്തിന്റെ മുന്നേറ്റം. ഇതോടെ ആറ് സ്വര്‍ണം, അഞ്ച് വെള്ളി, നാല് വെങ്കലവുമായി കേരളത്തിന് ആകെ മെഡല്‍ നേട്ടം 15 ആയി. നിലവില്‍ 11-ാമതാണ് കേരളം. കര്‍ണാടകയാണ് തലപ്പത്ത്.

TOP NEWS

March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.