
കൊന്നക്കാട് മഞ്ചുചാലിൽ കൊന്ന് ഇറച്ചിയാക്കി വിൽപന നടത്തിയ മലമാൻ പൂർണ ഗർഭിണി. മൂന്നാം പ്രതി കാവേരി കുഞ്ഞിരാമനെ ചോദ്യം ചെയ്തതോടെയാണ് മാൻ ഗർഭിണിയായിരുന്നുവെന്ന വിവരം പുറത്തുവന്നത്. ഗർഭിണിയാണെന്നറിഞ്ഞുകൊണ്ടുതന്നെ മലമാനെ കൊന്ന് ഇറച്ചിയാക്കുകയായിരുന്നു എന്ന് വനപാലകർ അറിയിച്ചു. വയറ്റിലുണ്ടായിരുന്ന കുട്ടിയെയും മറ്റ് അവശിഷ്ടങ്ങളും തെളിവുകൾ പുറത്ത് വരാതിരിക്കാൻ കക്കൂസ് കുഴിയിൽ ഉപേക്ഷിച്ചു.
കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ രാഹുലിന്റെയും ഭീമനടി സെക്ഷൻ സ്റ്റാഫിന്റെയും നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത്. കേസിൽ നിരവധി പ്രതികളെ പിടികൂടാനുണ്ടെന്നും കൊന്നക്കാട് കേന്ദ്രമായി മാഫിയ സംഘം വന്യമൃഗ ഇറച്ചി വിൽപനക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും റേഞ്ച് ഫോറസ്റ്റ് ഓഫിസർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.