ഹൃദയഭേദകമായ ദൃശ്യങ്ങലാണ് യുപിയിലെ ലളിത്പൂർ ആശുപത്രിയിൽ നിന്നും പുറത്ത് വരുന്നത്. ഇവിടെ മരണപ്പെട്ട ഒരു നവജാത ശിശുവിൻറെ തല നായ്ക്കൾ ചേർന്ന് വലിച്ചു കീറുന്ന ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. ആളുകൾ ചേർന്ന് നായ്ക്കളെ ഓടിക്കാൻ ശ്രമിക്കുന്നുണ്ടങ്കിലും അപ്പോഴേക്കും അവ കുട്ടിയുടെ തല പൂർ
ണമായും കടിച്ച് കീറിയിരുന്നു. എന്നാൽ സംഭവത്തിൽ ആശുപത്രി ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. കുട്ടിയുടെ കുടുംബത്തിൻറെ പേരിലാണ് ആശുപത്രി അധികൃതർ ആരോപണം ഉന്നയിക്കുന്നത്.
ലളിതാപൂർ മെഡിക്കൽ കോളജിലെ വനിതാ ആശുപത്രിയിൽ ഞായറാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. എന്നാൽ കുട്ടിയുടെ ഭാരക്കുറവും ആരോഗ്യം ഇല്ലായ്മയും കാരണം കുഞ്ഞിനെ എൻഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
വൈകല്യങ്ങളോടെയാണ് കുട്ടി ജനിച്ചെതന്ന് ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മീനാക്ഷി സിംഗ് പറഞ്ഞു. കുട്ടിയുടെ തല പൂർണമായും വികസിച്ചിരുന്നില്ല. 1.3 കി.ഗ്രാം മാത്രം ഭാരമുണ്ടായിരുന്ന കുഞ്ഞിന് നട്ടെല്ലും ഉണ്ടായിരുന്നില്ല. എൻഐസിയുവിലേക്ക് മാറ്റുമ്പോൾ കുട്ടിക്ക് ജീവനുണ്ടായിരുന്നു. മിനിറ്റിൾ 80 ബീറ്റ്സ് ഹൃദയമിടിപ്പാണ് ഉണ്ടായിരുന്നു. എന്നാൽ കുഞ്ഞ് രക്ഷപ്പെടുമെന്ന കാര്യത്തിൽ തങ്ങൾക്ക് യാതൊരു ഉറപ്പും ഇല്ലായിരുന്നുവെന്നും അവർ പറഞ്ഞു.
നിർഭാഗ്യവശാൽ വൈകുന്നേരത്തോടെ കുട്ടി മരണപ്പെട്ടു. മൃതദേഹം കുടുംബത്തിന് കൈമാറി. കുട്ടിയുടെ അമ്മായിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ഞങ്ങൾ അവരുടെ കൈവിരൽ അടയാളം വാങ്ങിയിരുന്നുവെന്നും ഡോ.മീനാക്ഷി സിംഗ് പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് നായ ആക്രമണത്തിൻറെ വാർത്ത ആശുപത്രി അധികൃതർ അറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തലയിലാത്ത ഒരു കുട്ടിയുടെ മൃതദേഹം ആശുപത്രി പരിസരത്ത് നിന്ന് ലഭിക്കുകയായിരുന്നു. കുടുംബമാകാം മൃതദേഹം അവിടെ ഉപേക്ഷിച്ചതെന്ന് ആശുപത്രി അധികൃതർ ആരോപിച്ചു.
കുട്ടിയുടെ കുടുംബം മതദേഹം പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ചതാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. കുട്ടിയുടെ കയ്യിൽ ആശുപത്രിയിലെ ടാഗ് ഘടിപ്പിച്ചിരുന്നുവെന്നും അതിനാലാണ് തങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞതെന്നും ഡോ.മീനാക്ഷി പറഞ്ഞു.
ഇതിനും മുൻപും ഈ ആശുപത്രിയിൽ സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗർഭിണികളായ യുവതികളെ ആശുപത്രിയിൽ നിന്നും പറഞ്ഞ് വിടുകയും അവരോട് മോശമായി പെരുമാറിയതായും പരാതികൾ വന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.