22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

നിടുമ്പ്രത്ത് മൂന്നംഗ സംഘം വീടാക്രമിച്ചു: വീട്ടമ്മയ്ക്കും മകനും പരുക്കേറ്റു

Janayugom Webdesk
ചൊക്ലി
August 18, 2025 2:17 pm

നിടുമ്പ്രത്ത് മൂന്നംഗ സംഘം നടത്തിയ വീടാക്രമണത്തിൽ വീട്ടമ്മയും മകനും പരിക്കേറ്റു.
ഞായറാഴ്ച രാത്രി പത്ത് മണിക്കാണ് അക്രമം നടന്നത്.മാരുതി വാഗണർ കാറിലെത്തിയ മൂന്ന് അംഗ സംഘമാണ് കാരാറത്ത് സ്കൂൾ തയ്യിൽ താഴെ റോഡിലെ കുടത്തിൽ താഴെ സാവിത്രിയുടെ (63) വീട്ടിൽ ആക്രമണം നടത്തിയത്. വീടിന്റെ ജനൽ ചില്ലുകൾ തകർത്തതോടെയാണ് സാവിത്രിയ്ക്കും മകൻ ജിതേഷ്‌ (39)നും പരിക്കേറ്റത്. ഇരുവരെയും ചൊക്ലി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.

വീടിന് മുന്നിൽ നിർത്തിയിരുന്ന ഇരുചക്രവാഹനവും സംഘം അടിച്ചുതകർത്തു. ചൊക്ലി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമികൾ എത്തിയ കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആർ എസ് എസ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്നാണ് പരുക്കേറ്റവരുടെ പരാതി. പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.