21 January 2026, Wednesday

Related news

January 19, 2026
January 13, 2026
January 5, 2026
January 4, 2026
January 1, 2026
January 1, 2026
January 1, 2026
December 25, 2025
December 19, 2025
December 8, 2025

ഗ്യാസ് സിലിണ്ടര്‍ ട്രക്ക് മറിഞ്ഞ് വന്‍തീപിടിത്തം

Janayugom Webdesk
ചെന്നൈ
November 11, 2025 9:49 pm

തമിഴ്നാട്ടിലെ അരിയല്ലുരില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ട്രക്ക് മറിഞ്ഞ് വൻ സ്ഫോടനം. നൂറോളം എല്‍പിജി സിലിണ്ടറുകളുമായി പോവുകയായിരുന്ന വാഹനമാണ് ഇന്നലെ അരിയല്ലൂര്‍ ‑തഞ്ചാവുര്‍ ദേശീയ പാതയ്ക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞത്. 

കുത്തനെയുള്ള വളവ് തിരിയുന്നതിനിടെയായിരുന്നു അപകടം. വാഹനം മറിഞ്ഞതിനെത്തുടര്‍ന്ന് വൻതീപിടിത്തവും സ്ഫോടനവും പ്രദേശത്ത് ഉണ്ടായി. പ്രദോശിക ഡീലര്‍ക്ക് സിലിണ്ടറുകള്‍ വീതരണം ചെയ്യാൻ ഡിണ്ടിഗല്‍ ഇൻഡെയ്ൻ ഗ്യാസ് വെയര്‍ഹൗസില്‍ നിന്ന് പോവുകയായിരുന്ന വാഹനമാണ് ഇതെന്ന് പൊലീസ് പറഞ്ഞു. പിള്ളയാര്‍ ക്ഷേത്രത്തിന് സമീപമുള്ള വളവ് തിരിയുബോള്‍ വാഹനത്തിന്റെ മുന്നില്‍ നായ കുറുകെ ചാടി. നായയ്ക്ക് അപകടം സംഭവിക്കതിരിക്കാൻ വേണ്ടി ഡ്രൈവര്‍ ബ്രേക്ക് പിടിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് ചാടിരക്ഷപ്പെട്ടു. പൊള്ളലേറ്റ ഇദ്ദേഹത്തെ അരിയല്ലുര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ജില്ലാ ഫയര്‍ ഓഫിസര്‍ സെന്തില്‍കുമാറിന്റെ നേതൃത്വത്തില്‍ അഗ്നിശമനാ സേനഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടസ്ഥലം ജനവാസ മേഖലയല്ലാത്തതിനാല്‍ വൻ അപകടം ഒഴിവായി. അതേസമയം സുരക്ഷാ നടപടിയുടെ ഭാഗമായി വാഹനങ്ങള്‍ ത‍‍ഞ്ചാവൂരിനും അരിയല്ലുരിനും അടുത്തുള്ള ഗ്രാമത്തിലുടെ തിരിച്ചുവിട്ടു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.