
തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച പെൺകുട്ടിയെ സഹോദരൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുപ്പൂർ പല്ലടത്താണ് ക്രൂര കൊലപാതകം നടന്നത്. 22 വയസുള്ള വിദ്യയാണ് മരിച്ചത്. കൊലപ്പെടുത്തിയ ശേഷം ആരും അറിയാതെ മൃതദേഹം മറവു ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ കാമുകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തു. വിദ്യയുടെ കുടുംബത്തെ ചോദ്യം ചെയ്തതോടെ സഹോദരൻ കുറ്റം സമ്മതിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.