23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 13, 2024
December 13, 2024
December 11, 2024
December 10, 2024

സർക്കാർ ഉദ്യോഗസ്ഥ വീട്ടില്‍ കൊ ല്ലപ്പെട്ട നിലയിൽ

Janayugom Webdesk
ബംഗളുരു
November 5, 2023 5:07 pm

ബംഗളുരുവിൽ സർക്കാർ ഉദ്യോഗസ്ഥയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കർണാടക മൈൻസ് ആൻഡ് ജിയോളജി വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യുന്ന പ്രതിമയെയാണ്(37) സുബ്രഹ്മണ്യപോറയിലെ വീട്ടിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ അഞ്ച് വർഷമായി സുബ്രഹ്മണ്യപുര പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ദൊഡ്ഡകല്ലസന്ദ്രയിലെ വാടക വീട്ടിലാണ്
ഇവര്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ തിരിച്ചെത്തി പ്രതിമയെ അന്നുരാത്രിയും പിറ്റേന്ന് രാവിലെയും ഫോണിൽ വിളിച്ചെങ്കിലും ലഭിച്ചിരുന്നില്ല, തുടർന്ന് ജ്യേഷ്ഠൻ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഫോറൻസിക്, സാങ്കേതിക സംഘങ്ങൾ സ്ഥലത്തുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്താൻ മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ബെംഗളൂരു സിറ്റിയിലെ സൗത്ത് ഡിവിഷനിലെ ഡിസിപി രാഹുൽ കുമാർ ഷഹാപൂർവാദ് പറഞ്ഞു. ആഭരണങ്ങളോ വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല. കൊലപാതക കാരണം അന്വേഷിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Eng­lish Summary:A gov­ern­ment offi­cial was killed in his house
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.