
കോണ്‍ഗ്രസ് വനിതാ നേതാവ് ഷാനിമോള്‍ ഉസ്മാന്‍ കര്‍ണാടകയില്‍ ഫ്ളാറ്റ് തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി ഒരു കൂട്ടം പ്രവാസികള്‍ മകളുടെ പേരിൽ ഫ്ളാറ്റ് വാങ്ങിയ ശേഷം മറ്റു താമസക്കാരുടെ അപ്പാർട്ടുമെൻ്റുകൾ കൂടി കൈയ്യേറിയെന്നാണ് ആരോപണം.ഷാനിമോൾ ഉസ്മാൻ ഉൾപ്പെടുന്ന ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസികൾ വാർത്താ സമ്മേളനം നടത്തിയതിലാണ് ആരോപണം ഉന്നയിച്ചത്.
20 മുറികൾ എടുത്ത ശേഷം മറ്റ് ഫ്ലാറ്റുകൾ കൈയ്യേറിയെന്നും അവകാശികളെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്നുവെന്നും അവർ ആരോപിച്ചു.കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയെടുത്തില്ല. കെസി വേണുഗോപാലിനും വിഡി സതീശനും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല ഫ്ലാറ്റിന്റെ അവകാശം ഗുണ്ടായിസം ഉപയോഗിച്ച് ഷാനിമോൾ കൈക്കലാക്കി. പ്രവാസികളെ ഫ്ലാറ്റിൽ നിന്ന് ഇറക്കിവിട്ടിരുന്നു.
കർണാടകയിലെ രാഷ്ട്രീയ സാഹചര്യം ഉപയോഗിച്ച് പൊലീസിന് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.ക്രൗൺ പ്ലാസ എന്ന ഫ്ലാറ്റാണ് കൈവശപ്പെടുത്തിയതെന്നും അനധികൃതമായി രേഖകൾ ചമച്ച് വസ്തു വകകൾ കൈക്കലാക്കിയെന്നും അവർ പറഞ്ഞു.സർക്കാർ കൂടെയുണ്ടെന്നും പിന്നെ എന്ത് കോടതി എന്ന് ഷാനിമോൾ പറഞ്ഞുവെന്നും അവർ പറഞ്ഞു. ഷാനി മോൾക്ക് കർണാടക കോൺഗ്രസ് സർക്കാരിന്റെ പൂർണ്ണപിന്തുണയുണ്ട്. നീതി ലഭിച്ചില്ലെങ്കിൽ ഷാനി മോളുടെ വസതിയിലേക്ക്
മാർച്ച് നടത്തുമെന്ന് അവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.