14 February 2026, Saturday

Related news

February 13, 2026
February 10, 2026
February 7, 2026
February 6, 2026
February 6, 2026
January 29, 2026
January 27, 2026
January 25, 2026
January 25, 2026
January 21, 2026

മാരകായുധങ്ങളുമായി എത്തിയ SDPI സംഘം സിപി(ഐ)എം കാട്ടാക്കട ഏരിയാ കമ്മിറ്റി ഓഫീസ് ആക്രമിച്ചു; ആറ് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്ക്.

Janayugom Webdesk
കാട്ടാക്കട
August 13, 2024 9:20 am

മാരകായുധങ്ങളുമായി എത്തിയ SDPI സംഘം സി പി ഐ എം കാട്ടാക്കട ഏരിയാ കമ്മിറ്റി ഓഫീസ് ആക്രമിച്ചു. ആറ് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി ഒൻപതേ കാലോടെ ആയിരുന്നു ആക്രമണം. ആറ് മാസം മുൻപ് കിള്ളിയിൽ വച്ച് ഡി വൈ എഫ് ഐ പ്രവർത്തകരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയായ സെയ്ദലി എന്ന എസ് ഡി പിെ ഐ ക്കാരൻ ഗ്രൗണ്ടില്‍ ഫുട്ബോൾ കളിക്കാൻ എത്തിയത് ശ്രദ്ധയിൽപ്പെട്ട ഡി വൈ എഫ് ഐ പ്രവർത്തകർ ഇക്കാര്യം കാട്ടാക്കട പോലീസിനെ അറിയിച്ചു.

പോലീസ് എത്തിയതോടെ അവിടെ നിന്ന് ഓടിരക്ഷപ്പെട്ട എസ് ഡി പി ഐ ക്കാർ ഡി വൈ എഫ് ഐ പ്രവർത്തകരായ അമൽ അഖിൽ എന്നിവരെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. പോലീസ് എത്തി ഇവരെ ജീപ്പിൽ കാട്ടാക്കട സർക്കാർ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ ആശുപത്രിയോട് ചേർന്നുളള സി പി ഐ എം കാട്ടാക്കട ഏരിയാ കമ്മിറ്റി ഓഫീസായ പി കൃഷ്ണപിള്ള സ്മാരകത്തിൻ്റെ താഴെ നിലയിലെ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് നാല് സ്കൂട്ടറുകൾ ഓടിച്ചു കയറ്റുകയും വാളുകൾ അടക്കമുള്ള മാരകായുധങ്ങളുപയോഗിച്ച് അവിടെ ക്യാരംസ് കളിക്കുകയായിരുന്ന ഡിവൈ പ്രവർത്തകരെ ആക്രമിക്കുകയുമായിരുന്നു.

അവിടെ ഉണ്ടായിരുന്ന മേശയുള്‍പ്പെടെയുള്ള വസ്തുക്കള്‍ അക്രമികൾ തല്ലി തകർത്തു. ആക്രമണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ മഹേഷ്, ശരത്, അനു, രാഹുൽ എന്നിവർക്ക് പരിക്കേറ്റു. ഇവരെ കാട്ടാക്കട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇവർ സമീപത്തെ ആശുപത്രി വളപ്പിൽ നിന്ന് പാർട്ടി ഓഫീസിന് നേരെ തുരുതുരാ കല്ലെറിയുകയും ചെയ്തു.

കിള്ളി സ്വദേശികളായ മുനീർ, അൽ അമീൻ എന്നിവരുടെ നേതൃത്വത്തിൽ നാലോളം സ്കൂട്ടറുകളിലായി എത്തിയ പത്തംഗ സംഘം ആണ് ആക്രമണം നടത്തിയത്.  അക്രമങ്ങൾക്ക് നേതൃത്വം കൊടുത്ത മുനീറിൻ്റെ സ്കൂട്ടർ പാർട്ടി ഓഫീസ് പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് പേ ലീസ് കസ്റ്റഡിയിൽ എടുത്തു.  അക്രമ സംഘത്തിലുണ്ടായിരുന്ന കിള്ളി സ്വദേശി മുനീർ , പേഴുംമൂട് സ്വദേശി അമീൻ , കിള്ളി സ്വദേശി നിഷാദ്, ചൂണ്ടുപലക സ്വദേശി അൽ അമീൻ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Eng­lish Sum­ma­ry: A group of SDPI armed with dead­ly weapons stormed the CPI(M) Kat­taka­da Area Com­mit­tee office; Six DYFI work­ers injured

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.