22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

ഉത്തര്‍പ്രദേശ് മോഡിക്കും, ബിജെപിക്കും കനത്ത തിരിച്ചടി

Janayugom Webdesk
ന്യൂഡല്‍ഹി
June 4, 2024 1:56 pm

ബിജെപിക്ക് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തകര്‍പ്പന്‍ വിജയം കൊടുത്ത ഉത്തര്‍പ്രദേശില്‍ ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.രാമക്ഷേത്രം ഉൾപ്പെടെയുള്ള വൈകാരിക വിഷയങ്ങളും വാരാണസിയിൽ മത്സരിച്ചതിലൂടെ പാർട്ടി ലക്ഷ്യമിട്ട മോഡി ഇഫക്ടും ഏശിയില്ല. ജനങ്ങള്‍ തള്ളിയിരിക്കുന്നു കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും വൻ മുന്നേറ്റം സമ്മാനിച്ച ഉത്തർപ്രദേശിൽ ബിജെപി നാൽപതിൽ താഴെ സീറ്റുകളിൽ ഒതുങ്ങി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ കോൺഗ്രസിന്റെ അജയ് റായിക്കെതിരെ ആറായിരത്തിലേറെ വോട്ടിനു പിന്നിലായത് ബിജെപിയെ ഞെട്ടിച്ചു.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലെ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം 34 സീറ്റുകളിൽ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ 62 സീറ്റുകൾ നേടിയ സ്ഥാനത്താണിത്. ഇവിടെ സമാജ്‌വാദി പാർട്ടി 34 സീറ്റിലും കോൺഗ്രസ് ഒൻപതു സീറ്റിലും മുന്നിലാണ്. രാഷ്ട്രീയ ലോക് ദൾ രണ്ടിടത്തും ആസാദ് സമാജ് പാർട്ടി ഒരിടത്തും ലീഡ് ചെയ്യുന്നു. 2019ലെ തിരഞ്ഞെടുപ്പിൽ ബിഎസ്‌പിക്ക് പത്തും സമാജ്‌വാദി പാർട്ടിക്ക് അഞ്ചും അ‌പ്‌നാ ദളിന് ഒരു സീറ്റുമാണ് ലഭിച്ചത്. കോൺഗ്രസ് അന്ന് ഒറ്റ സീറ്റിൽ ഒതുങ്ങി.

ഇത്തവണ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ഒരുമിച്ചു മത്സരിക്കാനുള്ള എസ്പി – കോൺഗ്രസ് പാർട്ടികളുടെ തീരുമാനമാണ് ഉത്തർപ്രദേശിലെ രാഷ്ട്രീയ ചിത്രം മാറ്റിയത്. 17 സീറ്റിൽ മാത്രം മത്സരിച്ചാണ് കോൺഗ്രസ് ഒൻപതിടത്ത് ലീഡ് ചെയ്യുന്നത്. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായാണ് ഇരുവരും മത്സരിക്കുന്നത്സോണിയ ഗാന്ധി മാറിയ റായ്‌ബറേലിയിൽ പകരമെത്തിയ രാഹുൽ ഗാന്ധി ഏറെക്കുറെ വിജയമുറപ്പിച്ചു. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി തോറ്റ അമേത്തിയിലും ഇത്തവണ കോൺഗ്രസ് സ്ഥാനാർഥി മുന്നിലാണ്. ഇവിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ബിജെപി സ്ഥാനാർഥി.

Eng­lish Summary:
A heavy blow to Modi and BJP in Uttar Pradesh

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.