പാലക്കാട് എലപ്പുള്ളിയിലെ വീട്ടിലെ കിണറ്റില്‍ വീണ കാട്ടു പന്നികളെ വെടിവെച്ചു കൊന്നു. കാക്കത്തോട് സ്വദേശി ബാബുവിന്റെ വീട്ടിലെ കിണറ്റില്‍ വീണ അഞ്ചു കാട്ടുപന്നികളെയാണ് കൊന്നത്. പന്നികളെ വടമിട്ടു കുരുക്കിയ ശേഷമാണ് വെടിവെച്ചു കൊന്നത്. ഇന്നലെ രാത്രിയാണ് പന്നികള്‍ കിണറ്റില്‍ വീണത്.
ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തി നോക്കിയപ്പോഴാണ് കാട്ടു പന്നികള്‍ കിണറ്റില്‍ വീണതായി കണ്ടത്. ഉടന്‍ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു. എന്നാല്‍ പന്നികളെ ജീവനോടെ പുറത്തെത്തിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ജീവനോടെ പുറത്തെടുത്ത് പുറത്തു വിടാനുള്ള നീക്കത്തെ നാട്ടുകാര്‍ എതിര്‍ക്കുകയും ചെയ്തു. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്നും, പന്നികളെ കരയില്‍ കയറ്റി തുറന്നു വിട്ടാല്‍ വീണ്ടും അപകടമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരുടെ ആവശ്യത്തെത്തുടര്‍ന്നാണ് പന്നികളെ വെടിവെച്ച് കൊല്ലാന്‍ വനംവകുപ്പ് തീരുമാനിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.