16 February 2026, Monday

Related news

February 16, 2026
February 15, 2026
February 15, 2026
February 15, 2026
February 14, 2026
February 13, 2026
February 13, 2026
February 11, 2026
February 11, 2026
February 10, 2026

ഓടിക്കൊണ്ടിരുന്ന കാറിലേക്ക് പെട്രോൾപമ്പിലെ ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് വീണു; എസ്‌പി നേതാവിന് ദാരുണാന്ത്യം

Janayugom Webdesk
ലഖ്‌നൗ
February 16, 2026 9:18 am

ഉത്തർപ്രദേശിലെ പ്രതാപ്ഗഢിൽ പെട്രോൾ പമ്പിൽ സ്ഥാപിക്കുകയായിരുന്ന ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് കാറിനു മുകളിലേക്ക് വീണ് സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം. തിരക്കേറിയ മാർക്കറ്റിൽ നടന്ന സംഭവം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. 48‑കാരനായ ലാൽ ബഹദൂർ യാദവാണ് മരിച്ചത്. ഇയാളുടെ വീടിന് 500 മീറ്റർ മാത്രം അകലത്തിലാണ് ദാരുണമായ അപകടം സംഭവിച്ചത്. ബാബുഗഞ്ചിൽ നിന്ന് പ്രതാപ്ഗഡ് നഗരത്തിലേക്ക് തന്റെ കാറിൽ യാത്ര ചെയ്യുകയായിരുന്നു എസ്പി നേതാവ്. ഭാരത് പെട്രോളിയത്തിന്റെ ഏകദേശം 65 അടി ഉയരമുള്ള ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് ക്രെയിനിന്റെ സഹായത്തോടെ സ്ഥാപിക്കുകയായിരുന്നു. പോസ്റ്റിന് ഏകദേശം 40 ക്വിന്റൽ ഭാരമുണ്ടായിരുന്നതായാണ് അധികൃതർ പറയുന്നത്. സ്ഥാപിക്കുന്നതിനിടെ ക്രെയിനിന്റെ സ്ട്രാപ്പ് പൊട്ടി പോസ്റ്റ് താഴേക്ക് പതിച്ചു. ഇത് ചെന്നുവീണത് ഓടിക്കൊണ്ടിരിക്കുകയായിരുന്നു ലാൽ ബഹദൂർ യാദവിന്റെ കാറിലേക്കായിരുന്നു.

ഉടനെ തന്നെ ആളുകൾ ഓടിയെത്തി കാറിന്റെ വാതിൽ തുറന്ന് യാദവിനെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് കരാറുകാരൻ കൂടിയാണ് മരിച്ച ലാൽ ബഹദൂർ യാദവ്. സംഭവത്തിൽ സുരക്ഷാ ക്രമീകരണങ്ങളിൽ അനാസ്ഥയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar