17 December 2025, Wednesday

Related news

November 26, 2025
October 20, 2025
October 15, 2025
October 11, 2025
October 4, 2025
September 23, 2025
September 22, 2025
September 8, 2025
September 8, 2025
September 2, 2025

അയിരൂർ എംടിഎച്ച്എസിൽ ചരിത്ര നിമിഷം; പ്രഥമാധ്യാപക തസ്തികയിൽ നിന്നു വിരമിച്ച ഭർത്താവിൽ നിന്നു ചുമതല ഏറ്റെടുത്ത് ഭാര്യ

Janayugom Webdesk
പത്തനംതിട്ട
April 2, 2025 6:23 pm

ശതാബ്‌ദി പിന്നിട്ട അയിരൂർ എംടിഎച്ച്എസ് ഒരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയായി. പ്രഥമാധ്യാപക തസ്തികയിൽ നിന്നു വിരമിച്ച ഭർത്താവിൽ നിന്നു ഭാര്യ ചുമതല ഏറ്റെടുത്തു. പ്രഥമാധ്യാപകനായുള്ള ദീർഘകാല സേവനത്തിനു ശേഷം വിരമിച്ച നൈനാൻ കോശി ഭാര്യ സിമി ജോണിനെ പൂക്കൾ നൽകിയാണ് വരവേറ്റത്.

വരവേൽപ്പിന് നന്ദി അറിയിച്ച് ഭർത്താവിന് കൈ കൊടുത്ത് സിമി ജോൺ പ്രഥമാധ്യാപികയായി ചുമതലയേറ്റു. സന്തോഷ മുഹൂർത്തത്തിൽ ഇരുവർക്കുമൊപ്പം സ്കൂൾ ജീവനക്കാരും പിടിഎ ഭാരവാഹികളും കേക്ക് മുറിച്ച് മധുരം പങ്കിട്ടു. സ്കൂൾ മാനേജർ സൈമൺ ഏബ്രഹാം നിയമന ഉത്തരവ് കൈമാറി. പിടിഎ പ്രസിഡന്റ് ജോസ് ജോർജ് പൊന്നാടയണിയിച്ചു. 2002–ലാണ് നൈനാൻ കോശി അധ്യാപകനായി സ്കൂളിലെത്തുന്നത്. നൈനാൻ കോശി ഇതേ സ്കൂളിലെ അ‍ഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോൾ പിതാവ് കെ. എസ്. കോശി പ്രിൻസിപ്പലായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.