ഇന്ന് 2024 ജൂലൈയ് 11. ഒരോ മലയാളിയെയും സംബന്ധിച്ച് ചരിത്ര നിമിഷത്തി സാക്ഷ്യം വഹിക്കുകയാണ്. സംസ്ഥാനത്തിന്റെ അഭിമാനമായ വിഴിഞ്ഞം തീരം തൊട്ട് ആദ്യ ചരക്കുകപ്പൽ. ചൈനയിൽ നിന്നുള്ള ഡെന്മാർക് കപ്പൽ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടുന്നതോടെ ചിരകാലസ്വപ്നം യാഥാർഥ്യമാവുകയാണ്.
മൂവായിരം കണ്ടെയ്നറുകളുമായാണ് ആദ്യ പടുകൂറ്റൻ കപ്പലായ സാൻ ഫെർണാണ്ടോ വിഴിഞ്ഞത്തെത്തുന്നത്. നാളെ രാവിലെ വാട്ടർ സലൂട്ട് നൽകി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കപ്പലിനെ തുറമുഖത്തേക്ക് സ്വീകരിക്കും.ശേഷമാകും ട്രയൽ റൺ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക.3000 കണ്ടെയ്നറികളിൽ 1500 കണ്ടെയ്നറുകൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇറക്കും.
കേന്ദ്ര ഷിപ്പിംഗ് മന്ത്രിയും സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ ആഘോഷ പരിപാടികളിൽ പങ്കെടുക്കും.പൊതുജനങ്ങൾക്കും ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ അവസരമുണ്ട്. കൃത്യമായ സമയക്രമം പാലിച്ചാണ് വിഴിഞ്ഞം തുറമുഖത്തെ നിർമ്മാണ പ്രവർത്തനങ്ങൾ വിഴിഞ്ഞത്ത് പൂർത്തീകരിച്ചത്.ആദ്യഘട്ട കമ്മീഷൻ സെപ്റ്റംബർ മാസത്തോടെ നടത്താനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്യുന്നതോടെ വൻ വികസന മുന്നേറ്റമാണ് സംസ്ഥാനത്തുണ്ടാവുക.
English Summary:
A historic moment for Kerala; San Fernando touches the Vizhinjam coast
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.