
കൊല്ലം പാവുമ്പയില്‍ മണ്ണിട്ട ഡാമിന് സമീപം പള്ളിക്കലാറില്‍ കുളിക്കാനിറങ്ങിയ ഗൃഹനാഥന്‍ മുങ്ങി മരിച്ചു. പാവുമ്പ തെക്ക് വിളയില്‍ കുടുമ്പാംഗം ലീലാലയത്തില്‍ പ്രസാദ് ആണ് മരിച്ചത്. 53 വയസായിരുന്നു. ഇന്നലെ രാത്രി 7.30 ഓടെയാണ് പള്ളിക്കലാറിലേക്ക് കുളിക്കാനായി പ്രസാദ് പോയത്. ഏറെ നേരമായിട്ടും കുളിക്കാന്‍ പോയ പ്രസാദ് തിരിച്ചെത്തിയില്ല. തുടര്‍ന്ന് കരുനാഗപ്പള്ളി ഫയര്‍ ഫോഴ്‌സും സ്‌കൂബാ ടീം പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.