
നവംബര്‍ 1ന് അതിദരിദ്രരില്ലാത്ത കേരളം എന്ന നേട്ടം കൈവരിച്ചതിന്‍റെ പ്രഖ്യാപനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. നവംബര്‍ ഒന്നിന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയ ചടങ്ങിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും. പപ്രതിപക്ഷ നേതാവടക്കമുള്ള ചടങ്ങില്‍ ക്ഷണിക്കുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും പങ്കെടുക്കും. കമല്‍ഹാസന്‍ എംപി, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ മുഖ്യാതിഥികളാകും.
ഇന്ത്യയില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. കൂടാതെ തന്നെ ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ സംസ്ഥാനവും കേരളം തന്നെയാണ്. തിരുവനന്തപുരത്ത് പരിപാടി നടക്കുന്ന അതേസമയത്ത് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടിയും നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.