22 January 2026, Thursday

Related news

January 19, 2026
January 11, 2026
January 10, 2026
January 6, 2026
January 5, 2026
January 4, 2026
January 2, 2026
January 2, 2026
January 1, 2026
December 29, 2025

ഡല്‍ഹിയില്‍ പേപ്പര്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം

Janayugom Webdesk
ന്യൂഡല്‍ഹി
November 3, 2024 10:46 am

ഡല്‍ഹിയില്‍ പേപ്പര്‍ ഗോഡൗണില്‍ തീപിടിത്തം. ഓട്ടര്‍ ഡല്‍ഹിയിലെ അലിപൂര്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറിയില്‍ ശനിയാഴ്ച വൈകുന്നേരമാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും ഡൽഹി ഫയർ സർവീസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥർ പറഞ്ഞു.

ഒരേ സമയം 35 ലധികം ഫയർ യൂണിറ്റുകളും 200 ഉദ്യോഗസ്ഥരും രക്ഷാദൗത്യത്തിൽ പങ്കാളികളായി. സംഭവം ആശങ്കാജനകമാണെന്നും തീപിടിത്തത്തെക്കുറിച്ച്‌ കൂടുതൽ നിരീക്ഷിച്ചു വരികയാണെന്നും ഡൽഹി മുഖ്യമന്ത്രി അതിഷി എക്‌സിൽ കുറിച്ചു.ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സാധ്യമായ എല്ലാ ഔദ്യോഗിക സഹായവും നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.കടലാസും രാസവസ്തുക്കളും സൂക്ഷിക്കുന്ന ഗോഡൗണിനാണ്‌ തീപിടിച്ചതെന്ന്‌ സംശയിക്കുന്നുണ്ടെങ്കിലും ഗോഡൗണിനെക്കുറിച്ച്‌ കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.