
ധനുഷ് സംവിധായകനം ചെയ്ത് നായകനായി അഭിനയിക്കുന്ന ചിത്രമായ ഇഡ്‍ലി കടൈയുടെ സെറ്റില്‍ വലിയ തീപിടുത്തമുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തമിഴ്‍നാട്ട് തേനി ജില്ലയിലെ സെറ്റിലാണ് സംഭവം. പാ പാണ്ടി, രായൺ, നിലാവ് എന്നിൽ എന്നടി കൊബം എന്നീ ചിത്രങ്ങൾക്കു ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഇഡ്‌ലി കടൈ. നിത്യ മേനോൻ നായികയായി അഭിനയിക്കുന്ന ചിത്രത്തിൽ മുതിർന്ന അഭിനേതാക്കളായ അരുൺ വിജയ്, രാജ്കിരൺ, സമുദ്രക്കനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തീപിടുത്തത്തിൻറെ കാരണം വ്യക്തമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.