
താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണ് അപകടം. ഇന്ന് രാവിലെ 11.50ഓടെയാണ് സംഭവം. പാറ ഇളകി വീണതോടെ ഇതോടൊപ്പമുള്ള പാറക്ഷണങ്ങളും മണ്ണും റോഡിലേക്ക് വീഴുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ചുരത്തിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടിരുന്നു. താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിന് താഴെ റോഡിന് അധികം വീതിയില്ലാത്ത ഇടുങ്ങിയ ഭാഗത്തെ കൂറ്റൻ പാറ അടര്‍ന്ന് റോഡിലേക്ക് വീണത്. ഇതുവഴി വാഹനങ്ങള്‍ കടന്നുപോകാത്തതിനാലാണ് വലിയ അപകടം തലനാരിഴക്ക് ഒഴിവായത്. നേരത്തെ പാറ തെറിച്ച് വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവം ഉള്‍പ്പെടെയുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.