22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026

ഭാര്യയുമായി വഴക്കിട്ട ഭര്‍ത്താവ് മൂന്ന് വയസുകാരന്‍ മകനെ പാരകൊണ്ട് വെട്ടി കൊലപ്പെടുത്തി

Janayugom Webdesk
ലഖ്നൗ
January 27, 2023 2:06 pm

ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് മൂന്ന് വയസുകാരനായ മകനെ കൊലപ്പെടുത്തി പിതാവ്. ഉത്തര്‍പ്രദേശിലെ ഹുസൈല്‍ ഗഞ്ചിലാണ് സംഭവം. കൊലപാതകത്തിന്റെ ശേഷം സമീപത്തെ ഫാമില്‍ മൃതദേഹം കുഴിച്ചിട്ടു. യുവതിയുടെ പരാതിയിലാണ് മൃതദേഹം പൊലീസ് കണ്ടെടുത്തത്. തുടര്‍ന്ന് പിതാവ് കിഷോറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചിതിസാപൂര്‍ ഗ്രാമത്തിലാണ് ചന്ദ്ര കിഷോര്‍ ലോധിയ തന്റെ മകനെ പാരകൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാത്ര ഭാര്യയുമായി വഴക്കിട്ട ഇയാള്‍ ദേഷ്യത്തില്‍ തന്റെ മകനെ പാര ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സര്‍ക്കിള്‍ ഓഫീസര്‍ വീര്‍ സിംഗ് പറഞ്ഞു. 

Eng­lish Summary:A hus­band who quar­reled with his wife killed his three-year-old son with a spade
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.