22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 3, 2024
December 3, 2024
November 30, 2024
November 23, 2024
November 21, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024
November 17, 2024

മണിപ്പുരില്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിവച്ചശേഷം ജവാന്‍ ജീവനൊടുക്കി

Janayugom Webdesk
ന്യൂഡല്‍ഹി
January 24, 2024 11:09 pm

മണിപ്പുരില്‍ സഹപ്രവര്‍ത്തകരായ ആറുപേര്‍ക്ക് നേരെ വെടിവച്ചശേഷം അസം റൈഫിള്‍സ് ജവാന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ഇന്‍ഡോ-മ്യാന്‍മര്‍ അതിര്‍ത്തിയിലായിരുന്നു സംഭവം. അവധി കഴിഞ്ഞ് ബുധനാഴ്ച രാവിലെ ചുരാചന്ദ്പൂരിലെ വീട്ടില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് ജവാന്‍ സഹപ്രവര്‍ത്തകരെ വെടിവച്ച ശേഷം ജീവനൊടുക്കിയത്.

ദക്ഷിണ മണിപ്പൂരിലെ അസം റൈഫിള്‍സ് ബറ്റാലിയനിലാണ് സംഭവം. പരിക്കേറ്റ ആറ് ജവാന്മാരെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിലെ സംഘർഷങ്ങളുമായി വെടിവയ്പിന് ബന്ധമില്ലെന്നും സംഭവത്തിലുള്‍പ്പെട്ടവര്‍ മണിപ്പൂര്‍ സ്വദേശികളല്ലെന്നും അസം റൈഫിള്‍സ് അറിയിച്ചു.

Eng­lish Sum­ma­ry: A jawan com­mit­ted sui­cide after fir­ing at his col­leagues in Manipur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.