5 January 2026, Monday

പാര്‍ട്ടി പറഞ്ഞാല്‍ ഇനിയും മത്സരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

Janayugom Webdesk
കോഴിക്കോട്
January 3, 2026 9:32 pm

നിയമസഭ തെരഞ്ഞെടുപ്പിൽ താൻ എലത്തൂരിൽ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടി ദേശീയ നേതൃത്വമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. മത്സരിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടാൽ എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും മത്സരിക്കുമെന്നും എ കെ ശശീന്ദ്രൻ ഒരു സ്വകാര്യചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. എ കെ ശശീന്ദ്രൻ മാറിനിൽക്കണമെന്ന് കഴിഞ്ഞ ദിവസം എൻസിപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണം. ഇപ്പോൾ ഇത് ചർച്ച ചെയ്യുന്നത് പൊതുവേ അനവസരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ മന്ത്രി എ കെ ശശീന്ദ്രൻ മാറിനിൽക്കട്ടെയെന്ന എൻസിപി കോഴിക്കോട് ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കെതിരെ എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവിയും രംഗത്തെത്തി. ഏഴ് തവണ മത്സരിച്ച് ആറ് തവണ എംഎൽഎയും തുടർച്ചയായി 10 വർഷം മന്ത്രിയുമായ എ കെ ശശീന്ദ്രൻ ഇനി മാറി നിൽക്കട്ടേയെന്നാണ് എൻസിപിയിലെ ഒരുവിഭാഗത്തിന്റെ ആവശ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.