15 December 2025, Monday

Related news

December 3, 2025
November 18, 2025
November 5, 2025
November 1, 2025
October 24, 2025
October 17, 2025
October 8, 2025
August 28, 2025
August 18, 2025
August 15, 2025

നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ ഒളിച്ചിരുന്നത് രാജവെമ്പാല; വനംവകുപ്പ് സംഘമെത്തി പിടികൂടി

Janayugom Webdesk
പാലക്കാട്
January 8, 2023 12:14 pm

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. പാലക്കുഴി ഉണ്ടപ്ലാക്കല്‍ കുഞ്ഞുമോന്റെ വീട്ടുമുറ്റത്താണ് നിര്‍ത്തിയിട്ട കാറിനുള്ളില്‍ പാമ്പ് കയറിയത്. മുപ്പത് കിലോയോളം തൂക്കമുള്ള 10 വയസ്സോളം തോന്നിക്കുന്ന പാമ്പിനെയാണ് പിടികൂടിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി കാര്‍ ഉപയോഗിച്ചിരുന്നില്ല. കാറിനുള്ളില്‍ നിന്ന് അനക്കം ശ്രദ്ധയില്‍പ്പെട്ട കുഞ്ഞുമോനാണ് രാജവെമ്പാലയെ കണ്ടത്. 

ഉടന്‍ തന്നെ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. കാറിന്റെ ഡോര്‍ തുറന്നു നല്‍കിയെങ്കിലും രാജവെമ്പാല പുറത്തിറങ്ങിയില്ല. തുടര്‍ന്ന് വനംവകുപ്പിന്റെ നേതൃത്വത്തില്‍ കാറിലെ മുന്‍ഭാഗത്തുവെച്ചാണ് പാമ്പിനെ പിടികൂടിയത്.
വടക്കാഞ്ചേരി സെക്ഷന്‍ വനം ഉദ്യോഗസ്ഥനായ സലീം, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഹമ്മദലിയാണ് എന്നിവര്‍ ചേര്‍ന്നാണ് പാമ്പിനെ പിടികൂടിയത്. 

Eng­lish Summary;A king cobra was caught inside a parked car
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.