
ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ഡീലക്സ് ബസിന് തീപിടിച്ചു. മലയാളികൾ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. മൈസൂരുവിന് സമീപം നഞ്ചൻകോട്ട് പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു സംഭവം. തീപടരുന്നത് ആദ്യം ഡ്രൈവറുടെ ശ്രദ്ധയില്‍ ആണ് പെട്ടത്.
ഈ സമയം യാത്രക്കാർ ഉറക്കത്തിലായിരുന്നു. തീ പടരുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരെ അതിവേഗം പുറത്തിറക്കുകയായിരുന്നു.40ലേറെ യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ മുൻഭാഗത്താണ് ആദ്യം തീപടർന്നത്. പുക ഉയരുന്നത് പിന്നാലെ വന്ന വാഹനങ്ങളിലുള്ളവരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ബസ് പൂർണമായും കത്തിനശിച്ചു. KL 15 A 2444 എന്ന സ്വിഫ്റ്റ് ബസ് ആണ് കത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.