21 December 2025, Sunday

Related news

December 20, 2025
December 16, 2025
December 13, 2025
December 12, 2025
December 12, 2025
December 11, 2025
December 9, 2025
December 8, 2025
December 5, 2025
December 4, 2025

ആൾക്കൂട്ടത്തിൽ ജീവിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ നേതാവ്: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
July 18, 2023 10:22 pm

കേരള രാഷ്ട്രീയത്തിൽ പകരം വയ്ക്കാനില്ലാത്ത കോൺഗ്രസ് നേതാവും നിയമസഭാ സാമാജികനും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി അനുശോചിച്ചു. 1970കളിൽ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകനായെത്തിയ കാലം മുതൽ ഉമ്മൻചാണ്ടിയുമായി അടുത്ത വ്യക്തിബന്ധം സൂക്ഷിക്കുവാൻ സാധിച്ചിരുന്നു എന്നതിനാൽ നിരവധി ഓർമ്മകൾ മനസിലേക്ക് കടന്നുവരുന്നുണ്ട്. 

വനംവകുപ്പ് മന്ത്രിയായി പ്രവർത്തിക്കുമ്പോൾ ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവായിരുന്നു. സഭയ്ക്കകത്തായാലും പുറത്തായാലും നിശിതമായ വിമർശനങ്ങൾ അദ്ദേഹത്തിൽ നിന്നുണ്ടായിട്ടുണ്ട്. അത് അവിടെ അവസാനിക്കും. നേരിൽ കാണുമ്പോൾ സഹോദരനിർവിശേഷമായ സ്നേഹവായ്പോടെ ഇടപഴകുകയും ചെയ്യും. ആൾക്കൂട്ടത്തിൽ ജീവിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ നേതാവായിരുന്നു ഉമ്മൻചാണ്ടി. അദ്ദേഹത്തിന്റെ വേർപാട് രാഷ്ട്രീയത്തിന്, പ്രത്യേകിച്ച് കോൺഗ്രസ് പാർട്ടിക്ക് വലിയ നഷ്ടമാണെന്നും ബിനോയ് വിശ്വം അനുസ്മരിച്ചു. 

Eng­lish Summary:A leader who found joy in liv­ing in a crowd: Binoy Vishwam

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.