25 February 2026, Wednesday

Related news

February 25, 2026
February 25, 2026
February 23, 2026
February 20, 2026
February 17, 2026
February 17, 2026
February 16, 2026
February 16, 2026
February 15, 2026
February 14, 2026

നല്ലകണ്ണ് ആദര്‍ശ ശുദ്ധിയുള്ള നേതാവ്: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
February 25, 2026 7:11 pm

മുതിര്‍ന്ന സിപിഐ നേതാവ് ആര്‍ നല്ലകണ്ണ് ആദര്‍ശ രാഷ്ട്രീയത്തിന്റെ പ്രതിരൂപമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നല്ലകണ്ണിന്റെ വേര്‍പാട് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് താങ്ങാനാകാത്ത നഷ്ടമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. 101 വയസുവരെ ജീവിച്ചിരുന്ന നല്ലകണ്ണിന്റെ ജീവിതകാലം മുഴുവന്‍ പാവങ്ങളുടെയും കര്‍ഷകരുടെയും അശരണരുടെയും നിത്യദുഃഖങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പടയോട്ടമായിരുന്നു. ജനകീയ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് പലതവണ ജയില്‍വാസം അനുഭവിച്ചു. നിരവധി പോരാട്ടങ്ങളും സമരങ്ങളും ജീവിതത്തിലുടനീളം നടത്തിയ നല്ലകണ്ണ് 20 ദിവസത്തിലധികം നീണ്ടുനിന്ന നിരാഹാര സമരത്തിനും നേതൃത്വം നല്‍കിയിട്ടുണ്ട്.

1992 മുതല്‍ 2007 വരെ സിപിഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം പതിനഞ്ചാം വയസില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. ദീര്‍ഘകാലം പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചു. 1999ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ നിന്നും മത്സരിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിട്ടുള്ള നല്ലകണ്ണ് തമിഴ്നാട്ടിലെ പാവപ്പെട്ടവരുടെ പടത്തലവനായിരുന്നുവെന്നും ബിനോയ് വിശ്വം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar