രാജസ്ഥാനിലെ ജയ്പൂരിലേക്ക് 20 ലക്ഷം രൂപയുടെ തക്കാളിയുമായി പോകുന്നതിനിടെ കാണാതായ ലോഖി ഗുജറാത്തില്‍ നിന്ന് കണ്ടെത്തി. കര്‍ണാടകയിലെ കോലാറില്‍ നിന്നാണ് രാജാസ്ഥാനിലേക്ക് തക്കാളി കൊണ്ടുപോയത്. ലോറി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ജയ്പൂരിലേക്ക് പോകുന്നതിന് പകരം അഹമ്മദാബാദിലെത്തി ഡ്രൈവര്‍ തക്കാളി മറിച്ചുവിറ്റു.
ശനിയാഴ്ച ജയ്പൂരിലെത്തേണ്ടിയിരുന്ന ലോറി എത്താതിനെ തുടര്‍ന്നാണ് പൊലീല്‍ പരാതി നല്‍കിയത്. കോലാറിലെ മെഹ്ത ട്രാന്‍സ്‌പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ് വി ടി ട്രേഡേഴ്സ്, എ ജി ട്രേഡേഴ്സ് എന്നിവരുടെ 15 കിലോഗ്രാം വീതമുള്ള 735 പെട്ടി തക്കാളിയാണ് ലോറിയിലുണ്ടായിരുന്നത്.
ലോറിയിലുണ്ടായിരുന്ന ജിപിഎസ് ട്രാക്കര്‍ വഴി 1600 കിലോമീറ്റര്‍ ലോറി സഞ്ചരിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍, പിന്നീട് ലോറി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. യാത്രക്കിടെ ഡ്രൈവര്‍ ജിപിഎസ് ട്രാക്കര്‍ എടുത്തുമാറ്റിയശേഷം ലോറി അഹമ്മദാബാദിലേക്ക് കൊണ്ടുപോകുകയായിരുന്നു.
English Summary; A lorry carrying tomatoes worth Rs 20 lakh was sold in Gujarat
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.