23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026

പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞു; നാല് പേർക്ക് പരിക്ക്

Janayugom Webdesk
പന്തളം
November 30, 2024 9:16 am

പന്തളം എം.സി റോഡിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് നാലുപേർക്ക് പരിക്ക്. പന്തളം, കുരമ്പാല പത്തിയിൽ പടിയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. വീട് പൂർണമായും തകർന്നു. വീട്ടിൽ ഉറക്കത്തിലായിരുന്ന പന്തളം, കുരമ്പാല, ആശാൻ തുണ്ടിൽ പടിഞ്ഞാറ്റിൽ രാജേഷ്, ഭാര്യ ദീപ, മക്കളായ മീനാക്ഷി, മീര എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടൂരിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. എം.സി റോഡിൽ സ്ഥിരം അപകടമേഖലയാണിതെന്ന് നാട്ടുകാർ പറയ ന്നു.

മറിഞ്ഞത് ലോഡ് കയറ്റി വന്ന ലോറിയായതിനാൽ വീട് പൂർണമായി തകർന്ന നിലയിലാണ്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു. തിരുവനന്തപുരം ഭാഗത്തേക്ക് കാലിത്തീറ്റയുമായി പോയ ലോറി ആണ് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിയപ്പോയതാവും അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.