23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024
December 18, 2024
December 18, 2024

പിന്നോട്ടെടുത്ത പിക്ക്അപ് വാൻ ശരീരത്തിൽ കയറിയിറങ്ങി മദ്രസ ജീവനക്കാരന് ദാരുണാന്ത്യം

Janayugom Webdesk
June 24, 2023 4:11 pm

ആലുവയിൽ അശ്രദ്ധമായി പിന്നോട്ടെടുത്ത പിക്ക്അപ് വാനിടിച്ച് ഒരാൾ മരിച്ചു. പല്ലാരിമംഗലം സ്വദേശി മുഹമ്മദ് മുസ്ളിയാരാണ് മരിച്ചത്. ഇടിച്ചിട്ട ശേഷം വാഹനം ശരീരത്തിലൂടെ കയറിയിറങ്ങി.പുലർച്ചെ നാലരക്ക് അമ്പാട്ട് ജംഗ്ഷനിലായിരുന്നു അപകടം. പുലർച്ചെ പ്രാർത്ഥനയ്ക്കായി പള്ളിയിലേക്ക് നടന്നുപോവുകയായിരുന്ന മുഹിയദ്ധീൻ മുസ്ല്യാരാണ് അപകടത്തിൽപെട്ടത് . പിന്നോട്ടെടുത്ത പിക്ക് അപ് വാൻ മുഹയദ്ദീൻ മുസ്ല്യാരുടെ പിന്നിൽ ഇടിക്കുകയായിരുന്നു. റോഡിൽ വീണ ഇയാളുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വാഹനത്തിൻ്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ ഇടയപ്പുറം മദ്രസയിലെ ജീവനക്കാരനാണ് മുഹിയദ്ദീൻ മുസ്ലാർ . ബക്രീദ് അവധിയ്ക്കായി ഇന്ന് നാട്ടിൽ പോകാനിരിക്കെയാണ് ദാരുണാന്ത്യം.അപകടത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

eng­lish summary;A Madrasa employ­ee met a trag­ic end when a pick­up van that backed up ran into his body

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.