മാടായി കോപ്പറേറ്റീവ് ബാങ്കിന്റെ പഴയങ്ങാടിയുള്ള ശാഖയ്ക്ക് താഴെയാണ് തീപിടുത്തം ഉണ്ടായത്. പഴവർഗ്ഗങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിലാണ് പുലർച്ചെ തീപിടുത്തം നടന്നത്. കറുത്ത പുകപുറത്തേക്ക് വരുന്നത് കണ്ട് നാട്ടുകാരാണ് തീപിടുത്തം ആദ്യം അറിയുന്നത്. തുടർന്ന് പഴയങ്ങാടി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തീ കൂടുതൽ ശക്തി പ്രാപിക്കുന്നതിനിടെ കടയുടെ പൂട്ട് തകർത്ത് പഴയങ്ങാടി പൊലീസ് മുറിക്കുള്ളിൽ കയറി പഴങ്ങൾ ഉൾപ്പെടെ പുറത്തേക്ക് ഇട്ടു. ബേങ്കിൻ്റെ വയറിങ് ഉൾപ്പെടെ ഈ റൂമുവഴിയാണ് കടന്ന് പോകുന്നത്. ഷോർട്ട് സർക്യൂട്ട് ആണ് സംഭവത്തിന് പിന്നിൽ എന്നാണ് പ്രാഥമിക അന്വേഷണം. ഇടുങ്ങിയ മുറിക്കുള്ളിൽ വയറിങ് റൂമും ഗോഡൗണും ഒരേ സമയം പ്രവർത്തിച്ചതാണ് അപകടകാരണം. തീ കുടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തൊട്ടടുത്ത് തന്നെയാണ് ഫർണിച്ചർ ഷോറൂമും മരുന്നു കടയും ചൈനീസ് സാധനങ്ങളുടെ കടയും. തീ പടർന്നിരുന്നെങ്കിൽ സ്ഥിതി ഭീകരമാവുമായിരുന്നു. പഴയങ്ങാടി പൊലീസ് സ്ഥലത്ത് എത്തി ഫയർഫോഴ്സിനെ വിവരമറിയിച്ചു. നാട്ടുകാരുടെ സഹകരത്തോടെ തീ അണച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.