22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026

കശ്മീരില്‍ മലയാളികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ടു;നാദാപുരം സ്വദേശി മരിച്ചു , 14പേര്‍ക്ക് പരിക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
May 2, 2024 11:55 am

കശ്മീരില്‍ വിനോദസഞ്ചാരത്തിനായി പോയ മലയാളികള്‍ സ‍ഞ്ചരിച്ച ടെമ്പോ ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. 14പേര്‍ക്ക് പരിക്കേറ്റു.കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍പുരയില്‍ സഫാവാന്‍ (23) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ട്രാവലറിലുണ്ടായിരുന്ന 16പേരില്‍ 12പേരും മലയാളികളാണെന്നാണ് വിവരം. 

ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്മലയാളികടങ്ങുന്ന സംഘവവുമായി ശ്രീനഗറില്‍നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലര്‍ എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ മലപുറം സ്വദേശി ബാസിം അബ്ദുള്‍ ബാരി സൗറ സ്‌കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അസ്ഹര്‍,വാസിഫ് , നിസാം, തല്‍ഹത്ത് , മാജിദ്, സുഹൈല്‍, ശ്യാമില്‍, നവീദ്, സിറാജ്, എന്നിവരെ അനന്ത നാഗ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ ഐടി കമ്പനിയില്‍ ജീവനക്കാരനാണ് മരിച്ച സഫ്‌വാന്‍. സഫ്‌വാന്റെ സഹപ്രവര്‍ത്തകരും സഹപാഠികളുമാണ് ഒപ്പമുണ്ടായിരുന്നത്. ഏപ്രില്‍ 26‑ന് വൈകീട്ടാണ് ഇവര്‍ നാട്ടില്‍നിന്ന് കശ്മീരിലേക്കുള്ള യാത്രതിരിച്ചത്. സഫ്‌വാന്റെ മൃതദേഹം ബന്‍ഹാള്‍ സബ് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.

Eng­lish Summary:
A Malay­alee trav­el­er met with an acci­dent in Kash­mir; a native of Nada­pu­ram died, 14 peo­ple were injured

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.